മുന്‍ ദേശീയ കായികതാരം ജിജോ മാത്യു മുത്തനാട്ട് നിര്യാതനായി
Monday, September 8, 2025 5:33 AM IST
കോട്ടയം: മുന്‍ ദേശീയ കായികതാരം ജിജോ മാത്യു മുത്തനാട്ട് അമേരിക്കയില്‍ നിര്യാതനായി. തീക്കോയി വേലത്തുശേരി മുത്തനാട്ട് മാത്യുവിന്റെയും പെണ്ണമ്മയുടെയും മകനാണ്. 1994-95ല്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്്കസ് ത്രോ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന ചാമ്പ്യനായിരുന്നു.
വിവിധ ദേശീയ മത്സരങ്ങളിലും ജിജോ പങ്കെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജില്‍ പ്രീഡിഗ്രി പഠനം നടത്തിയ കാലത്ത് യൂണിവേഴ്സിറ്റി തല മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തു.
കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍ നിന്നും ഡിപ്ലോമ നേടി. തുടര്‍ന്ന് പാല സെന്റ് വിന്‍സന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. വിവാഹ ശേഷമാണ് ജിജോ അമേരിക്കയിലേക്കു പോയത്. മൃതദേഹം നാളെ രാവിലെ 10ന് വേലത്തുശേരിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് വൈകുന്നേരം നാലിന് വേലത്തുശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ ദിവ്യ, കൊല്ലപ്പള്ളി വടക്കേക്കര കുടുബാംഗം. ജെയ്ഡന്‍, ജോര്ഡിന് എന്നിവരാണ് മക്കള്‍.