പഠനത്തിൽ പിന്നാക്കമായ കുട്ടികൾക്കായി ആക്ഷൻ പ്ലാൻ
Tuesday, September 9, 2025 1:23 AM IST
തിരുവനന്തപുരം: പാദവാർഷിക പരീക്ഷകൾക്കുശേഷം പഠനത്തിൽ പിന്നാക്കമായ കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകാൻ സ്കൂളുകൾ ആക്ഷൻപ്ലാൻ തയാറാക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.
പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകുന്നതിനാണ് ആക്ഷൻപ്ലാൻ. മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ ഇന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം.