അമീബിക് മസ്തിഷ്കജ്വരം മലപ്പുറത്ത് ഒരു മരണംകൂടി
Tuesday, September 9, 2025 1:23 AM IST
വണ്ടൂർ (മലപ്പുറം): അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വണ്ടൂർ തിരുവാലി കോഴിപ്പറന്പ് എളേടത്തുകുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം. ശോഭന (56) ആണു മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായിരുന്ന ശോഭനയ്ക്ക് മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. കിണർവെള്ളത്തിൽനിന്നാകാം രോഗം പടർന്നതെന്ന സംശയത്തെത്തുടർന്ന് ക്ലോറിനേഷൻ ഉൾപ്പെടെ നടത്തിയിരുന്നു.
അതുല്യയാണു മകൾ. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.