ശ്രീനാരായണ ദര്‍ശനത്തിനു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കും: വി.ഡി. സതീശൻ
Monday, September 8, 2025 5:33 AM IST
തൃപ്പൂണിത്തുറ: ശ്രീനാരായണ ദര്‍ശനത്തിനു പോറല്‍ പോലുമേല്ക്കാന് അനുവദിക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ താനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചതയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗമ്യമായ വാക്കുകളിലൂടെ ഒരു നാട്ടില്‍ കൊടുങ്കാറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിച്ച ആത്മീയ ഗുരുവാണ് ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു. കണയന്നൂര്‍ യൂണിയന് ചെയര്മാന് എല്‍. ശിവാനന്ദന് അധ്യക്ഷത വഹിച്ചു.