അമീബിക് മസ്തിഷ്കജ്വരം: വയനാട് സ്വദേശി മരിച്ചു
Sunday, September 7, 2025 1:35 AM IST
മാനന്തവാടി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് കുഴിനിലം സ്വദേശി രതീഷ് (47) മരിച്ചു.
സംസ്കാരം ചൂട്ടക്കടവ് ശാന്തി തീരത്ത് നടത്തി. കുറച്ചുകാലമായി ബത്തേരിയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഓഗസ്റ്റ് ആദ്യവാരമാണ് രോഗബാധിതനായത്.
എവിടെനിന്നാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു പകരാത്തതാണ് അമീബിക് മസ്തിഷ്കജ്വരം.