ഉത്രാടത്തിരക്കിൽ തെരുവുനായ വിളയാട്ടം; 13 പേർക്ക് കടിയേറ്റു
Friday, September 5, 2025 2:32 AM IST
പത്തനംതിട്ട: ഓണത്തിരക്കിനിടയിൽ നഗരത്തിലെത്തിയവർക്കു നേരേ തെരുവുനായയുടെ ആക്രമണം. 13 പേർക്കാണ് വിവിധയിടങ്ങളിലായി കടിയേറ്റത്. ഓണത്തിനു സാധനങ്ങൾ വാങ്ങാനെത്തിയവരടക്കമുള്ളവർക്കു നായയുടെ കടിയേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ഓടെയാണ് സംഭവം. ഓമല്ലൂർ പുത്തൻപീടികയിൽനിന്ന് ആക്രമണം തുടങ്ങിയ തെരുവുനായ കോളജ് ജംഗ്ഷനിലെത്തിയപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൂന്നാം വർഷ ബിസിഎ വിദ്യാർഥി ആറന്മുള്ള വടക്കേടത്ത് ഏബൽ ടോം ഷാജനെ ആക്രമിച്ചു.
അബാൻ ജംഗ്ഷനിലെത്തിയ നായ നിരവധി പേരെ ആക്രമിച്ചു. ഇതര സംസ്ഥാനത്തൊഴിലാളിയായ ജിത്തന്തർ ഭൂയാൻ (35), മലയാലപ്പുഴ സ്വദേശി വർഗീസ് തോമസ് (63), കുമ്പഴ മണ്ണുങ്കൽ ലത്തീഫ് ( 59), ഊന്നുകല്ല് സ്വദേശി വി.കെ. മനോജ് (52), പ്രമാടം സ്വദേശി ഉത്തമൻ (67), അട്ടച്ചാക്കൽ സ്വദേശി പ്രവീൺ (40), അലങ്കാത്ത്ര പാലമൂട്ടിൽ വീട്ടിൽ ആമീൻ യുസഫ് (16) എന്നിവർക്കു വിവിധയിടങ്ങളിൽവച്ച് നായയുടെ കടിയേറ്റു.