മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓണാശംസ നേർന്നു
Friday, September 5, 2025 6:44 AM IST
തിരുവനന്തപുരം: ഓണസങ്കല്പം മുന്നോട്ടുവയ്ക്കുന്നതിനേക്കാൾ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഊർജവും പ്രചോദനവും പകരട്ടെ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവയ്ക്കാനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി ഓണ സന്ദേശത്തിൽ പറഞ്ഞു.
അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഓരോ ആഘോഷത്തിലൂടെയും നാം കൈവരിക്കുന്നതെന്നും സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓണ സന്ദേശത്തിൽ പറഞ്ഞു.