ഇലക്ഷൻ കമ്മീഷൻ ഒളിച്ചുകളി തുടരുന്നു: വി.എസ്. സുനിൽകുമാർ
Friday, September 5, 2025 2:32 AM IST
തൃശൂർ: തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് ആക്ഷേപങ്ങൾ പുറത്തുവന്നതിനെതുടർന്ന് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിൽ ഇലക്ഷൻ കമ്മീഷൻ വ്യക്തമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളി തുടരുകയാണെന്നു സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗവും മുൻമന്ത്രിയുമായ വി.എസ്. സുനിൽകുമാർ.
ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട തൃശൂർ നിയമസഭാമണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്ത ആളുകളെ അനധികൃതമായി വോട്ടർമാരാക്കി വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തിയതായി ഇതിനോടകം തെളിവുകൾസഹിതം പുറത്തുവന്നിട്ടും ഇലക്ഷൻ കമ്മീഷൻ യാതൊരുവിധ നിയമനടപടികളും സ്വീകരിച്ചിട്ടില്ല.