പ​​​ര​​​വൂ​​​ർ (കൊ​​​ല്ലം): രാ​​​ജ്യ​​​ത്ത് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 100 കോ​​​ടി ക​​​ട​​​ന്നു. 2025 മാ​​​ർ​​​ച്ചി​​​ൽ 96.91 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 2025 ജൂ​​​ൺ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് 3.48 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 100 .28 കോ​​​ടി ആ​​​യ​​​ത്. ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ (ട്രാ​​​യ്) ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

മാ​​​ത്ര​​​മ​​​ല്ല ഈ 100 ​​​കോ​​​ടി​​​യി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രി​​​ൽ 4.47 കോ​​​ടി ആ​​​ൾ​​​ക്കാ​​​ർ​​​ക്ക് ഫി​​​ക്സ​​​ഡ് വ​​​യേ​​​ർ​​​ഡ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളും 95.81 കോ​​​ടി പേ​​​ർ​​​ക്ക് വ​​​യ​​​ർ​​​ലെ​​​സ് ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്.​​മൊ​​​ത്തം വ​​​രി​​​ക്കാ​​​രി​​​ൽ 2.31 കോ​​​ടി പേ​​​ർ നാ​​​രോ​​​ബാ​​​ൻ​​​ഡ് ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ഉ​​​ള്ള​​​വ​​​രാ​​​ണ്. 97.97 കോ​​​ടി പേ​​​ർ ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് വ​​​രി​​​ക്കാ​​​രു​​​മാ​​​ണ്.


റി​​​പ്പോ​​​ർ​​​ട്ടി​​​ൻപ്ര​​​കാ​​​രം ന​​​ഗ​​​രപ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 57.94 കോ​​​ടി​​​യാ​​​ണ്. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ 42.33 കോ​​​ടി വ​​​രി​​​ക്കാ​​​രു​​​മു​​​ണ്ട്.​​ ഓ​​​രോ വ​​​രി​​​ക്കാ​​​ര​​​ന്‍റെ​​​യും ശ​​​രാ​​​ശ​​​രി വ​​​യ​​​ർ​​​ലെ​​​സ് ഡേ​​​റ്റ ഉ​​​പ​​​യോ​​​ഗം 24.01 ജി​​​ബി ആ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ. ഓ​​​രോ വ​​​യ​​​ർ​​​ലെ​​​സ് വ​​​രി​​​ക്കാ​​​ര​​​നും പ്ര​​​തി​​​മാ​​​സം ശ​​​രാ​​​ശ​​​രി 1006 മി​​​നി​​​റ്റ് ഡേ​​​റ്റ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.