വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 10 വയസുകാരന് ചികിത്സയില്‍
Friday, September 5, 2025 2:32 AM IST
എടക്കര: മലപ്പുറത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം. പാലേമാട് സ്വദേശിയായ പത്തു വയസുകാരനാണ് രോഗം ബാധിച്ചത്.
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ രണ്ടിനാണു കുട്ടിക്ക് പനി തുടങ്ങിയത്. പിന്നീട് ഛര്‍ദിയും തുടങ്ങി. ചുങ്കത്തറ കോട്ടേപ്പാടത്തുള്ള അമ്മവീട്ടില്‍വച്ചായിരുന്നു പനി ബാധിച്ചത്. മൂന്നാം തീയതി കുട്ടിയെ കോട്ടേപ്പാടം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കു വിധേയനാക്കി. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.
മെഡിക്കല്‍ കോളജ് അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടിയുടെയും അമ്മയുടെ കോട്ടേപ്പാടത്തുള്ള വീട്ടിലും പരിശോധന നടത്തി.