തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​ര് ചേ​​​ര്‍​ക്കാ​​​ന്‍ ഒ​​​ക്ടോ​​​ബ​​​ര്‍​ വ​​​രെ അ​​​വ​​​സ​​​രം എ​​​ന്ന ത​​​ര​​​ത്തി​​​ല്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള അ​​​ന്തി​​​മ വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക 2025 സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക വീ​​​ണ്ടും പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​തു​​​വ​​​രെ എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍, ആ ​​​വി​​​വ​​​രം ക​​​മ്മീ​​​ഷ​​​ന്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ക്കും.