മാടായിപ്പാറയിൽ പലസ്തീൻ അനുകൂല പ്രകടനം: കേസെടുത്തു
Sunday, September 7, 2025 1:35 AM IST
പഴയങ്ങാടി (കണ്ണൂർ): മാടായിപ്പാറ ദേവസ്വം ഭൂമിയിൽ അതിക്രമിച്ചുകയറി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചവർക്കെതിരേ കേസെടുത്തു.
തിരുവോണദിവസം രാത്രിയിൽ ജമാ അത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ഒരുസംഘം വനിതാ പ്രവർത്തകർ പ്രകടനം നടത്തിയത്. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി മാടായിക്കാവ് ദേവസ്വം ബോർഡ് അധികൃതരും മാടായിപ്പാറ സംരക്ഷണ സമിതിയും രംഗത്തെത്തി.
തുടർന്ന് പബ്ലിക് ടെന്പിൾ പ്രൊട്ടക്ഷൻ കമ്മിറ്റി പ്രസിഡന്റ് പഴയങ്ങാടി പോലീസിൽ പരാതിയും നല്കി. പ്രകടനം നടത്തിയവർക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു.