കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
Sunday, September 7, 2025 1:35 AM IST
ചങ്ങനാശേരി: തിരുവോണ നാളില്‍ മടുക്കുംമൂട്ടില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ ഇലക്ട്രീഷന്‍ മരിച്ചു. കൂത്രപ്പള്ളി തെങ്ങോലിപ്പടി മക്കൊള്ളില്‍ ഷാജി തോമസ് (58) ആണ് മരിച്ചത്.
തിരുവോണനാളില്‍ ഉച്ചക്ക് ഒന്നിനാണ് സംഭവം. അപകടത്തില്പ്പെട്ടകാറിനടിയില് കുടുങ്ങിയ ഷാജിയെ സ്കൂട്ടറുമായി നൂറുമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ഇവിടെയുള്ള സ്വകാര്യ ആശുപത്രിയുടെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ഷാജി സംഭവസ്ഥലത്തുവച്ചുതന്നെ ദാരുണമായി മരണപ്പെട്ടു.
ചങ്ങനാശേരി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇന്നു രാവിലെ ഒമ്പതിന് മൃതദേഹം വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് (7-09-25 ഞായര്‍ ) ഉച്ചകഴിഞ്ഞ് 2.30ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ സോഫി ഇത്തിത്താനം അത്തിക്കളം കുടുംബാഗം. സോഫിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് ഷാജിക്ക് അപകടമുണ്ടായത്. മക്കള്‍: അല്‍ക്ക(നഴ്സിംഗ് വിദ്യാര്‍ഥിനി), അഖില(നെടുംകുന്നം സെന്റ് ജോണ്‍സ് സ്കൂള്‍ വിദ്യാര്‍ഥിനി).