ജൽ ജീവൻ മിഷൻ: 8,862 കോടി വായ്പയെടുക്കാൻ അനുമതി
Wednesday, September 10, 2025 2:20 AM IST
തിരുവനന്തപുരം: ജൽ ജീവൻ മിഷൻ പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന വിഹിതത്തിനായി നബാർഡിൽനിന്ന് 8,862.95 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
ആദ്യഘട്ടമായി 5,000 കോടി വാങ്ങാൻ ജല അഥോറിറ്റിക്ക് അനുമതി നല്കി. സംസ്ഥാന വിഹിതമായി പണം വിനിയോഗിക്കുന്നതിനാൽ സർക്കാർതന്നെയാകും പണം തിരിച്ചടയ്ക്കുക.
ജൽ ജീവൻ മിഷനായി 12,000 കോടി കടമെടുക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ 8,862 കോടിക്കാണ് മന്ത്രിസഭ അനുമതി നൽകിയത്. കേന്ദ്രവിഹിതകൂടി ലഭിക്കുന്നതോടെ കരാറുകാർക്കു നൽകാനുള്ള പണം നൽകി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണു കരുതുന്നത്.