പലിശക്കാർക്കെതിരേ ഓപ്പറേഷൻ ഷൈലോക്കുമായി എറണാകുളം റേഞ്ച് പോലീസ്
Wednesday, September 10, 2025 2:20 AM IST
ആലപ്പുഴ: പലിശക്കാർക്കെതിരേ ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ എറണാകുളം റേഞ്ച് പോലീസ് നടത്തിയ പരിശോധനയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു.
എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി ഐ ജി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തിൽ 298 ഇടങ്ങളിലാണ് പരിശോധന നടന്നത്.
കോട്ടയം 7, ഇടുക്കി 5, എറണാകുളം റൂറൽ 4, ആലപ്പുഴ 4 എന്നിങ്ങനെ 20 ക്രിമിനല്‍ കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകൾ, 13 ഇരുചക്രവാഹനങ്ങൾ ഉള്‍പ്പെടെ 26 വാഹനങ്ങൾ, 62 മുദ്രപ്പത്രങ്ങൾ, 8 പ്രോമിസറിനോട്ടുകൾ, 86 ആർ സി ബുക്കുകൾ, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളും പിടികൂടിയിട്ടുണ്ട്.
അതീവ രഹസ്യമായി ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്. രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്.