ഡോ. ബി. അശോകിനെ സ്ഥലംമാറ്റിയ നടപടിക്കു സ്റ്റേ
Wednesday, September 10, 2025 2:21 AM IST
കൊച്ചി: ഡോ. ബി. അശോകിനെ കെടിഡിഎഫ്സി ചെയര്മാന് സ്ഥാനത്തേക്കു മാറ്റിയ സര്‍ക്കാര്‍നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. സര്‍ക്കാരിന്റേതു പ്രതികാരനടപടിയാണെന്നു കാണിച്ച് അശോക് സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.
കേര പദ്ധതിയുടെ വാര്ത്താചോര്ച്ചയുമായി ബന്ധപ്പെട്ടായിരുന്നു ബി. അശോകിന്റെ സ്ഥാനചലനം. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണു നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റമുണ്ടായത്.
പുതിയ പദവി ഏറ്റെടുക്കാതെ അവധിയില്‍ പ്രവേശിച്ച അശോക് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി 16 ന് വീണ്ടും പരിഗണിക്കും.