ഇന്ത്യ സ്കിൽസ് 2025: രജിസ്ട്രേഷൻ തുടങ്ങി
Wednesday, September 10, 2025 2:20 AM IST
കൊച്ചി: തൊഴിലധിഷ്ഠിത പരിശീലനത്തിലും നൈപുണ്യ വികസനത്തിലും മികവ് അടയാളപ്പെടുത്തുന്നതിനുള്ള രാജ്യത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ഇന്ത്യ സ്കിൽസ് മത്സരത്തിന്റെ (ഐഎസ്സി 2025) രജിസ്ട്രേഷൻ ആരംഭിച്ചു.
സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (എസ് ഐഡിഎച്ച്) പോർട്ടൽ വഴി ഓൺലൈനായി ഈ മാസം 30 വരെ രജിസ്ട്രേഷൻ നടത്താം. വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുളവര് മത്സരിക്കുന്ന 63 ഇനങ്ങൾ ഉൾപ്പെടുത്തും.