വിമുക്തി മിഷന് പിരിച്ചുവിടണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
Wednesday, September 10, 2025 2:20 AM IST
കോട്ടയം: ഓണക്കാലത്ത് മദ്യവില്പനയില് 826 കോടിയുടെ ചരിത്രം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വിമുക്തി മിഷന് സമ്പൂര്‍ണ പരാജയവും പ്രഹസനവുമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണെന്നും വിമുക്തി മിഷനെ പിരിച്ചുവിടണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
സര്‍ക്കാരിന്റെ വിമുക്തി മിഷന് ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് മദ്യോപയോഗത്തിന്റെ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്. മദ്യലഭ്യത വര്‍ധിപ്പിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മദ്യോപയോഗത്തിന്റെ നിശ്ചിത വരുമാനത്തില്‍ നിന്നും ബോധവത്കരണത്തിനായി ഫണ്ട് വിനിയോഗിക്കുന്നത് വിരോധാഭാസമാണ്.
സംസ്ഥാനത്തെ മാധ്യമങ്ങള്‍ നല്കുന്ന ബോധവത്ക്കരണങ്ങളും, മുന്നറിയിപ്പുകളുമാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തേക്കാളും മികച്ചത്. സര്‍ക്കാരിന്റെ സുംബാ ഡാന്‍സ് കൊണ്ടൊന്നും ലഹരി ഉപയോഗത്തെ തടയാനാവില്ല. ലഭ്യത കുറച്ച് കര്‍ക്കശ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.