പ്രിന്‍സ് ലൂക്കോസിന്റെ സംസ്കാരം ഇന്ന്
Wednesday, September 10, 2025 2:21 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അന്തരിച്ച പ്രിന്‍സ് ലൂക്കോസിന്റെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പാറമ്പുഴ ബേത്ലഹേം പള്ളിയിലാണ് സംസ്കാരം.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് കാരിത്താസ് ആശുപത്രിയില്‍നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി വിലാപയാത്ര ആരംഭിച്ച് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പൊതുദര്‍ശനവും നടത്തി. തുടര്‍ന്ന് കോട്ടയം ബാര്‍ അസോസിയേഷന് ഹാളിലും കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വച്ചു. പാര്‍ട്ടി ഓഫീസില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് അന്തിമോപചാരം അര്‍പ്പിച്ചു.