ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന സ്കൂളിന് ട്രോഫി
Thursday, September 11, 2025 2:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ 10-ാം ക്ലാസിലും പ്ലസ് ടുവിലും പരീക്ഷയ്ക്കിരുത്തുന്ന സ്കൂളുകള്‍ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സിഎം എവറോളിംഗ് ട്രോഫി നല്‍കും.
ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക അവാര്‍ഡ്ദാന ചടങ്ങില്‍ വ്യക്തമാക്കി.
കൂടാതെ പ്രീ പ്രൈമറിയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്കൂളിനും സിഎം എവറോളിംഗ് ട്രോഫി നല്‍കും. ഈ സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു മുന്‍ഗണനയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.