വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഒരാൾ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയില്‍
Thursday, September 11, 2025 2:20 AM IST
പാലാ: വൈദ്യുതി ഉപയോഗിച്ച് തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്നതിനിടെ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യശാല പുതുപ്പള്ളില്‍ പി.ജി. സുരേഷ് (54) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 8.30ടെ ളാലം തോട്ടില്‍ വൈദ്യശാല പയപ്പാര്‍ ഭാഗത്താണ് അപകടം നടന്നത്. തോടിനു സമീപത്തുള്ള വൈദ്യുതി ലൈനില്‍ നിന്നു കണക്ഷനെടുത്ത് മീന്‍ പിടിക്കുന്നതിനിടെ ഇരുവര്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുരേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
സുഹൃത്ത് നെച്ചിപ്പൂഴൂര്കുന്നേല് ജായിസിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.