വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനം: പോലീസിന് 56.45 ലക്ഷം അനുവദിച്ചു
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പോലീസിന് 56.45 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ വർഷം മുണ്ടകൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കു പോലീസിനു ചെലവായ തുകയാണ് ദുരന്ത നിവാരണ വകുപ്പിൽ നിന്ന് അനുവദിച്ചത്.
തുക വയനാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ എസ്ബിഐ കൈനാട്ടി ശാഖയിൽ മാറാവുന്ന തരത്തിലുള്ള നടപടി ദുരന്ത നിവാരണ വകുപ്പിലെ ഫിനാൻസ് ഓഫിസർ സ്വീകരിക്കണമെന്നും തുകയുടെ വിനിയോഗം സംബന്ധിച്ച വിവരം എൻഡിഎംഐഎസ് പോർട്ടലിൽ രേഖപ്പെടുത്താനുള്ള നടപടി സംസ്ഥാന പോലീസ് മേധാവി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.