ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത അന്യസംസ്ഥാന തൊഴിലാളി സ്ത്രീ പ്ര​സ​വി​ച്ച കു​ഞ്ഞ് മ​രി​ച്ചു. വ​ണ്ട​ന്‍മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. നെ​റ്റി​ത്തൊ​ഴു​വി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ 20 ദി​വ​സം മു​മ്പ് ജോ​ലി​ക്കാ​യി എ​ത്തി​യ ജാർഖണ്ഡ് സ്വദേശിനിയായ പെ​ണ്‍കു​ട്ടി​യാ​ണ് പ്ര​സ​വി​ച്ച​ത്. ഒ​രു യു​വാ​വി​നൊ​പ്പ​മാ​ണ് പെ​ണ്‍കു​ട്ടി തോ​ട്ട​ത്തി​ലെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് പെ​ണ്‍കു​ട്ടി പ്ര​സ​വി​ച്ച​ത്. ഏ​ഴാം മാ​സ​ത്തി​ലാ​യി​രു​ന്നു പ്ര​സ​വം. എ​ന്നാ​ല്‍, പെ​ണ്‍കു​ട്ടി ഗ​ര്‍ഭി​ണി​യാ​യി​രു​ന്നെ​ന്ന​തും പ്ര​സ​വി​ച്ച​തും മ​റ്റാ​രും അ​റി​ഞ്ഞി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ കുഞ്ഞിനു ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് കു​ഞ്ഞ് ജ​നി​ച്ച​വി​വ​രം മ​റ്റു​ള്ള​വ​ര്‍ അ​റി​ഞ്ഞ​ത്.


തു​ട​ര്‍ന്നു പു​റ്റ​ടി​യി​ലെ ഗ​വ. ആ​ശു​പ​ത്രി​യി​ലും ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച​തു മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പെ​ണ്‍കു​ട്ടി​ക്കു പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​തി​നാ​ല്‍ വ​ണ്ട​ന്‍മേ​ട് പോ​ലീ​സ് പോ​ക്സോ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ജാ​ര്‍ഖ​ണ്ഡി​ല്‍വ​ച്ച് വി​വാ​ഹം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍ കേ​സ് അ​വി​ടേ​ക്കു കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം.