വി.എസ്. ജോണ്സണ് സംസ്ഥാന പ്രസിഡന്റ്, ജയ്സണ്‍ മാത്യു ജനറല്‍ സെക്രട്ടറി
Thursday, September 11, 2025 3:19 AM IST
കോട്ടയം: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി വി.എസ്. ജോണ്സണ് (മാതൃഭൂമി), ജനറല്‍ സെക്രട്ടറിയായി ജയ്സണ്‍ മാത്യു (ദീപിക) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍- വൈസ് പ്രസിഡന്റുമാര്‍ ആര്. രാധാകൃഷ്ണന് (ജന്മഭൂമി), ആര്. മല്ലികാദേവി (ജനയുഗം), അബ്ദുള്‍ ഹമീദ് (മാധ്യമം), ജോയിന്റ് സെക്രട്ടറിമാര്‍: സി. ആര്. അരുണ്‍ (മാതൃഭൂമി), എസ്. ഉദയകുമാര്‍ (കേരള കൗമുദി), ഇന്ദു മോഹന്‍ (ദേശാഭിമാനി), ടി.പി. സന്തോഷ് (മാതൃഭൂമി), ട്രഷറര്‍: എം. ജമാല്‍ ഫൈറൂസ് (മാധ്യമം).
സെക്രട്ടേറിയറ്റ് അംഗങ്ങളായി സിജി ഏബ്രഹാം (മാതൃഭൂമി), ഫസല്‍ റഹ്മാന്, പി. സാലിഹ് (മാധ്യമം), കെ.എസ്. സാബു (കേരള കൗമുദി), അബ്ദുറഹ്മാന് ബാഫഖി (ചന്ദ്രിക), ടി. ഷബിന് (മാതൃഭൂമി), എ. കൃഷ്ണന് (ദേശാഭിമാനി), എം. കെ. അന്‍വർ(സുപ്രഭാതം), കെ. കെ. മധു (സിറാജ്), പി.പി. ഹംസ (തേജസ്), വി. വിജു കുമാര്‍ (മെട്രോ വാര്‍ത്ത).