ഭവനസന്ദർശനവും ഫണ്ട് ശേഖരണവും 20 വരെ നീട്ടി
Thursday, September 11, 2025 2:20 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ഭവനസന്ദർശനവും ഫണ്ട് ശേഖരണവും 20 വരെ ദീർഘിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ഭവനസന്ദർശനം പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് ജനങ്ങളിൽ നിന്നു ശേഖരിക്കാൻ കെപിസിസി തീരുമാനിച്ചതോടെയാണ്എല്ലാ നേതാക്കളും സ്വന്തം വാർഡുകളിൽ ഭവനസന്ദർശനം നടത്തുന്നത്.