അധ്യാപക നിയമനാംഗീകാരം ; പ്രതിപക്ഷ അധ്യാപകസംഘടന ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
Thursday, September 11, 2025 2:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 16,000ത്തോളം വരുന്ന അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ചുള്ള കാര്യത്തിൽ പ്രതിപക്ഷ അധ്യാപക സംഘടന ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
അധ്യാപക നിയമനാംഗീകാരം സംബന്ധിച്ച കാര്യത്തിൽ സർക്കാർ സ്വീകരിച്ച ഇരട്ട നീതിക്കെതിരേ കേരളത്തിലെ മുഖ്യ പ്രതിപക്ഷ അധ്യാപക സർവീസ് സംഘടന നിശബ്ദത പുലർത്തുന്നതിൽ ഒരു വിഭാഗം അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്.
സമാനമായ കോടതിവിധികളാണ് ഉണ്ടായതെങ്കിലും വലിയൊരു വിഭാഗം അധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
ഈ സാഹചര്യത്തിലും മുഖ്യപ്രതിപക്ഷ അധ്യാപകസംഘടന ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. സാമുദായിക സംഘടനകൾ മാത്രമാണ് ഇപ്പോൾ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്.