അധ്യാപക അവാര്‍ഡ് തുക വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Thursday, September 11, 2025 2:20 AM IST
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡ് തുക വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഇപ്പോള്‍ നല്‍കിവരുന്ന 10,000 രൂപ വരും വര്‍ഷങ്ങളില്‍ 20,000 രൂപയായി വര്‍ധിപ്പിക്കും. എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങള്‍ക്ക് നല്കി വരുന്ന പ്രഫ. ജോസഫ് മുണ്ടശേരി അവാര്‍ഡ് തുക 25,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.