പൂ​ഞ്ഞാ​ർ: ന​ട​പ്പാ​ല​ത്തി​ൽനി​ന്ന് ആ​റ്റി​ൽ വീ​ണ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചേ​ന്നാ​ട് മ​ണി​യം​കു​ളം ഐ​ക്ക​ര​യി​ൽ മാ​ണി സ്ക​റി​യ (83) ആ​ണ് മ​രി​ച്ച​ത്.

പ​ന​ച്ചി​പ്പാ​റ പ​ടി​ക്ക​മു​റ്റം വ​ഴി പെ​രു​നി​ലം പോ​കു​ന്ന റോ​ഡി​ൽ പ​ഴൂ​ർ ക​ട​വ് ന​ട​പ്പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​റ്റി​ൽ വീ​ണ​ത്. ഇ​ന്ന​ലെ​ രാ​വി​ലെ 11 നാ​യി​രു​ന്നു അ​പ​ക​ടം.​

ന​ട​പ്പാ​ല​ത്തി​ന് നേ​ര​ത്തേ കൈ​വ​രി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​ര​ക്കൊ​മ്പു​ക​ൾ അ​ടി​ഞ്ഞു ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ കൈ​വ​രി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ണി​യം​കു​ളം സെ​ന്‍റ് ജോ​സ​ഫ​്സ് പ​ള്ളി​യി​ൽ ഭാ​ര്യ മേ​രി ഇ​ട​മ​റു​ക് വാ​ളി​യാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ. ഷേ​ർ​ളി, സെ​ല്ലി,ടോ​മി, ബി​ജു, ബി​നു