ഡിവൈഎസ്പി മധു ബാബു മനുഷ്യാവകാശ സംഘടനയിലും
Thursday, September 11, 2025 3:19 AM IST
കൊച്ചി: സംസ്ഥാനത്തെ പലയിടങ്ങളിൽനിന്നായി കസ്റ്റഡി മർദന ആരോപണം നേരിടുന്ന ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബു മനുഷ്യാവകാശ സംഘടനയുടെ അഡ്വൈസറി ബോർഡിലും.
പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ അഡ്വൈസറി ബോർഡിലാണ് മധുബാബു ഉള്ളത്. ഐഎസ്ഒ, ഐഎഎഫ് അംഗീകാരമുള്ള സംഘടനയാണ് ഹ്യൂമൻ റൈറ്റ്സ് ഫോറം. മധു ബാബുവിനെതിരേ തുടർച്ചയായി മർദന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇയാളുടെ മനുഷ്യാവകാശ സംഘടനയിലെ അംഗത്വം ചർച്ചയാകുന്നത്.
2006ല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പില്‍ വിവസ്ത്രനാക്കി ശരീരത്തില്‍ ചൊറിയണം തേയ്ക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ കോടതി ശിക്ഷിച്ച മധുബാബു ഡിവൈഎസ്പിമാരുടെ സംഘടനയായ സീനിയര്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷററുമാണ്.