ഗൈനക് സർജൻമാരുടെ ദേശീയ സമ്മേളനം ഇന്നുമുതൽ
Friday, September 12, 2025 2:58 AM IST
തൃശൂർ: രാജ്യത്തെ ഗൈനക് സർജൻമാരുടെ രണ്ടാം ദേശീയസമ്മേളനം ‘സോവ്സിക്കോണ് 25’ ഇന്നു മുതൽ 14 വരെ നടക്കും.
വജൈനൽ സർജറി ചെയ്യുന്ന ഗൈനക്കോളജി വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് വജൈനൽ സർജൻസ് ഓഫ് ഇന്ത്യ (സോവ്സി) കേരള ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലും പുഴയ്ക്കൽ ലുലു കണ്വൻഷൻ സെന്ററിലുമായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി 500 ഡോക്ടർമാർ പങ്കെടുക്കും. രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽനിന്നായി മുന്നൂറോളം പിജി വിദ്യാർഥികളും എത്തും.