വന്യജീവി വാരാഘോഷം: ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി.
ഇത് കൂടാതെ 2025ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ എട്ടു മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.