ആഗോളസുറിയാനി സമ്മേളനം 14 മുതല്‍ 18 വരെ
Friday, September 12, 2025 2:58 AM IST
കോട്ടയം: ആഗോള സുറിയാനി പഠന ഗവേഷണ കേന്ദ്രമായ സെന്റ് ഇഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) റൂബി ജൂബിലിയോടനുബന്ധിച്ച് 14 മുതല്‍ 18 വരെ ആഗോള സുറിയാനി സമ്മേളനം നടത്തും.
15ന് ഉച്ചകഴിഞ്ഞ് 2.30ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഒക്സ്ഫഡ് യൂണിവേഴ്സിറ്റി റിട്ട. പ്രഫസര്‍ ഡോ. സെബാസ്റ്റ്യന്‍ പി. ബ്രോക്ക് മുഖ്യപ്രഭാഷണം നടത്തും.
ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, എബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, എവുജിന്‍ മാര്‍ കുര്യാക്കോസ്, മാര്‍ ജോസ് പുളിക്കല്‍, സഖറിയാസ് മാര്‍ സേവേറിയോസ്, ഡോ. എലെയ്ന് ജെ. ഡോസ്രാമോക്സ് (ഫ്രാന്‍സ്), ഡോ. സെര്മാന് ഹെറാള്‍ഡ് (ജര്‍മനി), ഡോ. ഫ്രാൻസ്വാ ബ്രിക്വല് (ഫ്രാന്‍സ്), ഡോ. എ. മുരിയേല്‍ ഡെബി (ഫ്രാന്‍സ്), ഫാ. മാത്യു കോശി മോടിശേരില്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
18ന് ഉച്ചകഴിഞ്ഞ് 2.30ന് സമാപന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും. അന്ത്യോക്യാ സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസ് മാര്‍ ഇഗ്നേഷ്യസ് ജോസഫ് തൃതീയന്‍ യൂഹനാന്‍ അനുഗ്രഹപ്രഭാഷണം നടത്തും.
സിറിള്‍ മാര്‍ ബസേലിയോസ് പ്രഥമന്‍, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, മലങ്കര മല്പാന് റവ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഡോ. ആന്‍ഡ്രി മെകാര് (റൊമേനിയ), മദര്‍ ജനറാള്‍ സിസ്റ്റർ ആര്‍ദ്ര എസ്ഐസി, ഡോ. രാജന് വര്‍ഗീസ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, റവ. ഡോ. തോമസ് കുനമ്മാക്കല്‍, ഫാ. സ്കറിയ വട്ടയ്ക്കാട്ടുകാലായില് എന്നിവര്‍ ആശംസകളര്‍പ്പിക്കും.