സിഐഎസ്എഫ് ഓപ്പറേഷണൽ കോൺഫറൻസിന് തുടക്കം
Friday, September 12, 2025 2:58 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഓപ്പറേഷണൽ കോൺഫറൻസ് ആരംഭിച്ചു.
ദക്ഷിണേന്ത്യയിലെ വ്യോമയാന സുരക്ഷാനടപടികൾ അവലോകനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു ദ്വിദിന കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. സിയാൽ 0484 എയ്റോ ലോഞ്ചിൽ നടക്കുന്ന സമ്മേളനം സിഐഎസ്എഫ് സ്പെഷൽ ഡയറക്ടർ ജനറൽ പർവീർ രഞ്ജൻ ഉദ്ഘാടനം ചെയ്തു.
സിഐഎസ്എഫ് ജീവനക്കാരുടെ ക്ഷേമത്തിനായി കൊച്ചിയിൽ പുതിയ ഇൻഫ്രാസ്ട്രക്ചർ ഉദ്ഘാടനവും ഫീൽഡ് സന്ദർശനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനം ഇന്നു സമാപിക്കും.