മന്ത്രിക്കെതിരേ കെപിഎസ്ടിഎ
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: കുട്ടികൾ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ഇടതു സർക്കാർ കേരളത്തിൽ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ ശക്തീകരണം പരാജയപ്പെട്ടതിന്റെ ജാള്യമാണെന്നും അത് അധ്യാപകരുടെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കെപിഎസ്ടിഎ.
മന്ത്രിയുടെ പ്രസ്താവന കുട്ടികളുടെ അലസത വർധിപ്പിക്കാനും നിലവാരത്തകർച്ചയ്ക്കും കാരണമാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി. എസ്. ഗിരീഷ്കുമാർ, ജി.കെ. ഗിരീഷ്, എം. കെ. അരുണ തുടങ്ങിയവർ പ്രസംഗിച്ചു.