വിഷൻ 2031 സെമിനാർ കോട്ടയത്ത്
Friday, September 12, 2025 2:58 AM IST
തൃശൂർ: ഉന്നതവിദ്യാഭ്യാസമേഖലയെ ദീർഘകാല കാഴ്ചപ്പാടോടെ ആസൂത്രണം ചെയ്യാനുള്ള സെമിനാർ ‘വിഷൻ 2031’ ഒക്ടോബർ 18നു കോട്ടയത്തു കെ.സി. മാമ്മൻമാപ്പിള ഹാളിൽ നടക്കും.
ഉന്നതവിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയമായ ചുവയുവയ്പുകൾ നടത്താൻ കഴിയുന്നവിധത്തിലുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ കഴിയുന്ന പ്രവാസികളടക്കമുള്ള അക്കാദമിക് വിദഗ്ധർ പങ്കെടുക്കും.