സൗബിന് വിദേശയാത്ര നിഷേധിച്ച ഉത്തരവിനെതിരായ ഹര്‍ജി തള്ളി
Friday, September 12, 2025 3:48 AM IST
കൊച്ചി: "മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികളായ നടന് സൗബിന് ഷാഹിറിനും സഹനിര്‍മാതാവ് ഷോണ്‍ ആന്റണിക്കും വിദേശയാത്രാ അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ദുബായില്‍ നടക്കുന്ന അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യം വിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നല്കിയ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.