മെമു സര്‍വീസുകളുടെ കോച്ചുകള്‍ കുറച്ചു
Friday, September 12, 2025 3:48 AM IST
കൊച്ചി: മെമു റേക്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മൂന്ന് മെമു സര്‍വീസുകളുടെ കോച്ചുകള്‍ വെട്ടിക്കുറച്ചു.
ട്രെയിന്‍ നമ്പര്‍ 66312 കൊല്ലം-ആലപ്പുഴ മെമു, ട്രെയിന്‍ നമ്പര്‍ 66314 ആലപ്പുഴ-എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66320 എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളുടെ കോച്ചുകളാണ് 16ല്‍നിന്ന് 12 ആക്കി കുറച്ചത്. ഇന്നു മാത്രമായിരിക്കും ഈ ക്രമീകരണം.