ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു
Friday, September 12, 2025 3:48 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി ഇന്നലെ സന്ദർശനം നടത്തി. ആർ. ഗിരിദർ ചെയർമാനായ സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ലെവിൻസ് ബാബുവും എം.കെ. സിജിയും തമിഴ്നാട് പ്രതിനിധികളായ സാം എർവിൻ, സെൽവം എന്നിവരാണള്ളത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം ഉയർത്തി പരിശോധിച്ചു. ഇന്നലെ 133.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.