ലൈംഗിക പീഡനാരോപണം: ഐടി വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Friday, September 12, 2025 2:58 AM IST
കൊച്ചി: തൊഴിലിടത്തെ ലൈംഗികപീഡന ആരോപണത്തില്‍ ഐടി വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തൊഴിലിടത്തിലെ ലൈംഗികപീഡന ആരോപണം ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
കമ്പനി ഉടമതന്നെ പ്രതിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ സ്വാധീനിക്കും. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് 30 കോടി രൂപ തട്ടിയെടുക്കാനായി ഹണിട്രാപ്പില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ഇരുവരെയും എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.