അമൽജ്യോതിയിൽ ശില്പശാല സംഘടിപ്പിച്ചു
Friday, September 12, 2025 2:58 AM IST
കാഞ്ഞിരപ്പള്ളി: ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി ലോകത്തിലെ ഏറ്റവും വലിയ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് നിർമാതാക്കളിൽ മുൻനിരക്കാരായ ജിയോൾ ജപ്പാനുമായി സഹകരിച്ച്, അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പിന്റെ (എസ്ഇഎം) പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.
എസ്ഇഎം ആപ്ലിക്കേഷൻ ഓവർ വ്യൂ എന്ന വിഷയത്തിൽ ജിയോൾന്റെതന്നെ ജപ്പാനിൽനിന്നുള്ള ആപ്ലിക്കേഷൻ എൻജിനിയറായ തോഷിയോക്കി കൻസാവായുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്.
വിവിധ കോളജുകളിൽ നിന്നായി ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഗവേഷണ വിദ്യാർഥികളും ഉൾപ്പെടെ നൂറിൽപരംപേരാണ് ശില്പശാലയിൽ പങ്കെടുത്തത്.
അമൽജ്യോതി ഡീൻ റിസർച്ച് ഡവലപ്മെന്റ് ഡോ. സോണി സി. ജോർജ്, മെക്കാനിക്കൽ എൻജിനിയറിംഗ് അധ്യാപകൻ പ്രഫ. എബി വർഗീസ് എന്നിവരും പ്രസംഗിച്ചു.