കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾക്ക് സബ്സിഡി
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയുക്ത ആഭിമുഖ്യത്തിൽ നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആർകെവിവൈ - പിഡിഎംസി സൂക്ഷ്മ ജലസേചനം (പിഡിഎംസി മൈക്രോ ഇറിഗേഷൻ) പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ്, സ്പ്രിംഗ്ളർ) സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് ഈ പദ്ധതി പ്രകാരം ചെലവ് വരുന്ന തുകയുടെ 55 ശതമാനം തുക പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയത്തിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം.