ഇ​​​രി​​​ട്ടി: കാ​​​ട്ടു​​​പ​​​ന്നി കു​​​റു​​​കെ ചാ​​​ടി സ്കൂ​​​ട്ട​​​ർ മ​​​റി​​​ഞ്ഞ് വീ​​​ട്ട​​​മ്മ​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​ക്ക​​​യ​​​ങ്ങാ​​​ട് പാ​​​ലാ അ​​​ങ്ങാ​​​ടി​​​ച്ചാ​​​ൽ സ്വ​​​ദേ​​​ശി പി. ​​​ജി​​​ജി​​​ക്കാ​​​ണ് (42) അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്.

പ​​​നി ബാ​​​ധി​​​ച്ച നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ളെ ഇ​​​രി​​​ട്ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യിൽ കാ​​​ണി​​​ച്ച് മ​​​രു​​​ന്നു​​​വാ​​​ങ്ങി സ്കൂ​​​ട്ട​​​റി​​​ൽ മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ജി​​​ജി.


നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​ട​​​തു​​​കാ​​​ലി​​​ന് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ജി​​​ജി​​​യെ ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.