പുലിയൂര് മാര്‍ ഈവാനിയോസ് ലോ കോളജില്‍ അധ്യയനവര്‍ഷ ഉദ്ഘാടനം
Saturday, September 13, 2025 2:27 AM IST
പുലിയൂര്: മാര്‍ ഈവാനിയോസ് ലോ കോളജില്‍, പഞ്ചവത്സര ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്സുകളുടെ 2025-26 അധ്യയന വര്‍ഷത്തെ ഉദ്ഘാടനം നടത്തി.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിര്‍വഹിച്ചു. ടെക്നോളജി പഠിച്ച തനിക്ക് നിയമം നടപ്പാക്കാനുള്ള ചുമതല കിട്ടിയപ്പോള്‍ അതിനുവേണ്ടി നിയമം പഠിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോബ് കല്ലുവിളയില്‍, ഡയറക്ടര്‍ ഫാ. റോബര്‍ട്ട് പാലവിളയില്‍, പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കെ. പിള്ള, പിടിഎ അംഗം ജയന് എടക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.