മാർ ജോർജ് പുന്നക്കോട്ടിൽ നവതിനിറവിൽ
Saturday, September 13, 2025 2:28 AM IST
കോതമംഗലം: കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഇന്നു നവതിയിലേക്ക് പ്രവേശിക്കുന്നു.
നവതിക്ക് ആരംഭം കുറിച്ച് മാർ ജോർജ് പുന്നക്കോട്ടിൽ ഇന്നു വൈകുന്നേരം ഏഴിന് സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ സഹകാർമികരാകും. നവതി സ്മാരകമായി സെന്റ് ജോർജ് കത്തീഡ്രലിൽ ആരംഭിക്കുന്ന ചികിത്സാ സഹായനിധി ഇ.വി.എം. ഗ്രൂപ്പ് ചെയർമാൻ ഇ.എം. ജോണി ഉദ്ഘാടനം ചെയ്യും. വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും