പി.പി. തങ്കച്ചന്റെ സംസ്കാരം ഇന്ന്
Saturday, September 13, 2025 2:28 AM IST
പെരുമ്പാവൂർ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി.പി. തങ്കച്ചന് പെരുമ്പാവൂരിന്റെ യാത്രാമൊഴി. പ്രിയനേതാവിനെ ഒരുനോക്കു കാണാൻ ആയിരങ്ങളാണ് പെരുമ്പാവൂരിലെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്നലെ രാവിലെ 11 ഓടെയാണു മൃതദേഹം പെരുമ്പാവൂർ ആശ്രമം സ്കൂളിനു സമീപത്തെ വസതിയിലേക്കെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.