അവസാന ദിനത്തിലും സര്‍ക്കാരിനു കടുത്ത വിമര്‍ശനം
Saturday, September 13, 2025 2:28 AM IST
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിലുടനീളം സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അവസാന ദിവസവും സ്ഥിതി മാറിയില്ല.
ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ വെള്ളാപ്പള്ളിക്കെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. നിരന്തരം വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാള്‍ക്കുവേണ്ടി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നുവെന്നായിരുന്നു ആലപ്പുഴയില്‍നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിച്ച് വെള്ളാപ്പള്ളിയെ പുകഴ്ത്തുന്നതില്‍ പ്രതിനിധികള്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വെള്ളാപ്പള്ളി നടേശനെ അകാരണമായി പുകഴ്ത്തേണ്ട ആവശ്യമില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
നേരത്തേ അയ്യപ്പസംഗമത്തിനെതിരേയും പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്.