ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോ. സംസ്ഥാന സമ്മേളനം തൃശൂരിൽ
Saturday, September 13, 2025 2:27 AM IST
തൃശൂർ: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം തൃശൂരിൽ ഇന്നാരംഭിക്കും. രാവിലെ 10ന് എഴുത്തച്ഛൻ സമാജം ഹാളിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. സുരേഷ്കുമാർ അധ്യക്ഷത വഹിക്കും. പ്രതിനിധിസമ്മേളനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ധനസഹായവിതരണവും ഗുഡ് സർവീസ് എൻട്രി നേടിയവരെ ആദരിക്കലും ഡോ. ആർ. ആടലരശൻ നിർവഹിക്കും. .