ആർദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു
Saturday, September 13, 2025 2:27 AM IST
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2023-24 ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കിയത്.
ആർദ്രകേരളം പുരസ്കാരം 2023-24ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകൾ ചുവടെ:
സംസ്ഥാനതല ഒന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് വെള്ളിനേഴി, പാലക്കാട് ജില്ല (10 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി ഗുരുവായൂർ മുനിസിപ്പാലിറ്റി, തൃശൂർ ജില്ല (10 ലക്ഷം രൂപ)
5. മുനിസിപ്പൽ കോർപ്പറേഷൻ തിരുവനന്തപുരം (10 ലക്ഷം രൂപ).
സംസ്ഥാനതല രണ്ടാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് മണീട്, എറണാകുളം ജില്ല (7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം, കാസർഗോഡ് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ജില്ല (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ ജില്ല (5 ലക്ഷം രൂപ)
5. മുനിസിപ്പൽ കോർപ്പറേഷൻ കൊല്ലം (5 ലക്ഷം രൂപ).
സംസ്ഥാനതല മൂന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് നൂൽപ്പുഴ, വയനാട് ജില്ല (6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് ചേളന്നൂർ, കോഴിക്കോട് ജില്ല (3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ല (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി കൽപ്പറ്റ മുനിസിപ്പാലിറ്റി, വയനാട് ജില്ല (3 ലക്ഷം രൂപ).
ജില്ലാ തലം ഗ്രാമ പഞ്ചായത്ത് അവാർഡ്
തിരുവനന്തപുരം: ഒന്നാം സ്ഥാനം കരകുളം (അഞ്ചുലക്ഷം രൂപ), രണ്ടാം സ്ഥാനം കൊല്ലയിൽ (മൂന്നുലക്ഷം രൂപ), മൂന്നാം സ്ഥാനം ആനാട് (രണ്ടുലക്ഷം രൂപ)
കൊല്ലം: ഒന്നാം സ്ഥാനം ആലപ്പാട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം ശൂരനാട് സൗത്ത് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പനയം (2 ലക്ഷം രൂപ)
പത്തനംതിട്ട: ഒന്നാം സ്ഥാനം ഏഴംകുളം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കൊടുമൺ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കോയിപ്പുറം (2 ലക്ഷം രൂപ)
ആലപ്പുഴ: ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം വീയപുരം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം തുറവൂർ (2 ലക്ഷം രൂപ).
കോട്ടയം: ഒന്നാം സ്ഥാനം വാഴൂർ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം വെളിയന്നൂർ (2 ലക്ഷം രൂപ).
ഇടുക്കി: ഒന്നാം സ്ഥാനം രാജകുമാരി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കുടയത്തൂർ (2 ലക്ഷം രൂപ)
എറണാകുളം: ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പൈങ്ങോട്ടൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കീഴ്മാട് (2 ലക്ഷം രൂപ).
തൃശൂർ: ഒന്നാം സ്ഥാനം കാറളം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കൊടകര (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം മണലൂർ (2 ലക്ഷം രൂപ),
പാലക്കാട്: ഒന്നാം സ്ഥാനം പെരുവാമ്പ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പൂക്കോട്ടുകാവ് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ).
മലപ്പുറം: ഒന്നാം സ്ഥാനം വഴിക്കടവ് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം ചാലിയാർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പോത്തുകല്ല് (2 ലക്ഷം രൂപ).
കോഴിക്കോട്: ഒന്നാം സ്ഥാനം കാക്കൂർ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പനങ്ങാട് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം ചക്കിട്ടപാറ (2 ലക്ഷം രൂപ).
വയനാട്: ഒന്നാം സ്ഥാനം ഇടവക (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം മുട്ടിൽ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം മൂപ്പൈനാട് (2 ലക്ഷം രൂപ)
കണ്ണൂർ: ഒന്നാം സ്ഥാനം കോട്ടയം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കതിരൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)
കാസർഗോഡ്: ഒന്നാം സ്ഥാനം കയ്യൂർ-ചീമേനി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കിനാനൂർ-കരിന്തളം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം ബെല്ലൂർ (2 ലക്ഷം രൂപ).