ആ​ല​പ്പു​ഴ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി ബി​നോ​യ് വി​ശ്വ​ത്തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​മാ​ണ് ബി​നോ​യ് വി​ശ്വ​ത്തെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍ന്നാ​ണ് ബി​നോ​യ് വി​ശ്വം സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. സം​സ്ഥാ​ന കൗ​ണ്‍സി​ലി​ലേ​ക്ക് 103 പേ​രെ​യും കാ​ന്‍ഡി​ഡേ​റ്റ് അം​ഗ​ങ്ങ​ളാ​യി 10 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​ണ്‍ട്രോ​ള്‍ ക​മ്മീ​ഷ​നി​ല്‍ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ​യും പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി​ക​ളാ​യി 100 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.