തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് വീ​​ണ്ടും അ​​മീ​​ബി​​ക് മ​​സ്തി​​ഷ്‌​​ക ജ്വ​​രം സ്ഥി​​രീ​​ക​​രി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പൂ​​വാ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ പ്ല​​സ്ടു വി​​ദ്യാ​​ര്‍​ഥി​​ക്കാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

വി​​ദ്യാ​​ര്‍​ഥി കു​​ളി​​ക്കാ​​ന്‍ ഇ​​റ​​ങ്ങി​​യ ആ​​ക്കു​​ളം ടൂ​​റി​​സ്റ്റ് വി​​ല്ലേ​​ജി​​ലെ സ്വി​​മ്മിം​​ഗ് പൂ​​ള്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പൂ​​ട്ടി. വെ​​ള്ള​​ത്തി​​ന്‍റെ സാ​​മ്പി​​ളു​​ക​​ളും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്.

ഓ​​ഗ​​സ്റ്റ് 16നാ​​ണ് സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം വി​​ദ്യാ​​ര്‍​ഥി സ്വി​​മ്മിം​​ഗ് പൂ​​ളി​​ല്‍ കു​​ളി​​ച്ച​​ത്. പി​​ന്നാ​​ലെ ക​​ടു​​ത്ത ത​​ല​​വേ​​ദ​​ന​​യും പ​​നി​​യും അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ര​​ണ്ട് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടു​​ക​​യാ​​യി​​രു​​ന്നു.


പ​​നി​​യും ത​​ല​​വേ​​ദ​​ന​​യും ശ​​ക്ത​​മാ​​യ​​തോ​​ടെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു വി​​ദ്യാ​​ര്‍​ഥി. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് അ​​മീ​​ബി​​ക് മ​​സ്തി​​ഷ്‌​​ക ജ്വ​​രം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

നി​​ല​​വി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ് 17കാ​​ര​​നാ​​യ വി​​ദ്യാ​​ര്‍​ഥി. വി​​ദ്യാ​​ര്‍​ഥി​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്നു ഡോ​​ക്ട​​ര്‍​മാ​​ര്‍ അ​​റി​​യി​​ച്ചു.